ന്യൂദല്‍ഹി : കോവിഡിനെതിരെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) വികസിപ്പിച്ച മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തല്‍. 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന മരുന്നാണ് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഉത്തരവിട്ടു.
രണ്ടാം തരംഗത്തില്‍ രാജ്യത്ത് കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ മരുന്നിന് കൂടി അനുമതി ലഭിക്കുന്നത്. ഇത് ഇന്ത്യയ്‌ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസിന് രോഗശമന ശേഷി കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) എന്ന ഡിആര്‍ഡിഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ. റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്. റഷ്യന്‍ വാക്സിനായ സ്പുട്നിക് അഞ്ച് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നതും റെഡ്ഡീസ് ലബോറട്ടറിയാണ്. സ്പു്ട്‌നിക് ഇന്ത്യയില്‍ വിതരണത്തിന് തയ്യാറെടുക്കുന്നതും ഡോ. റെഡ്ഡീസാണ്.
ഇത് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നാണ് കരുതുന്നത്. കിടത്തി ചികിത്സിക്കുന്നവരില്‍ നടത്തിയ പഠനത്തില് മൂന്ന് ദുിവസത്തിനുള്ളില്‍ ഫലപ്രാപ്തി ലഭിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മരുന്ന് അടിയന്തിരമായി ലഭ്യമാക്കാന്‍ ആകും ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: