ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഹിന്ദു യുവതി. സെന്‍ട്രല്‍ സുപീരിയര്‍ സര്‍വീസസ്(സിഎസ്എസ്) പരീക്ഷയില്‍ വിജയം നേടി പാക്കിസ്ഥാന് ഭരണസര്‍വീസിലേക്ക്(പിഎഎസ്) തെരഞ്ഞെടുക്കപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ ശികര്‍പുര്‍ ജില്ലയില്‍നിന്നുള്ള എംബിബിഎസ് ഡോക്ടറാണ് സന രാമചന്ദ്. ഹിന്ദുക്കള്‍ കൂടുതലായുള്ള മേഖലകൂടിയാണ് സിന്ധ്. സന ഉള്‍പ്പെടെ 221 പേര് സിഎസ്എസ് പരീക്ഷ പാസായി. 18,553 പേരായിരുന്നു പരീക്ഷയെഴുതിയത്. വിശദമായ മെഡിക്കല്‍, മാനസിക, അഭിമുഖ പരിശോധനകള്‍ക്കു ശേഷമായിരുന്നു അവസാനഘട്ട തെരഞ്ഞെടുപ്പ്.
അവസാനവട്ട മൂല്യനിര്‍ണയം പൂര്‍ത്തിയായ ശേഷമാണ് വിഭാഗങ്ങള്‍ അനുവദിക്കുന്നത്. എല്ലാ അംഗീകാരവും മാതാപിതാക്കള്‍ക്കാണെന്ന് നേട്ടത്തിനു പിന്നാലെ സന രാമചന്ദ് ട്വീറ്റ് ചെയ്തു. ഏറ്റവും പുതിയ സിഎസ്എസ് പരീക്ഷയിലെ വിജയം വെറും രണ്ടുശതമാനം മാത്രം. അതുകൊണ്ടുതന്നെ പരീക്ഷയുടെ നിലവാരവും ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന മത്സരവും ചെറുതല്ല. ഫെഡറല്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. പരീക്ഷയില്‍ മുന്നിലെത്തുന്നവര്‍ക്ക് പിഎഎസ് ലഭിക്കും.
തൊട്ടു പിറകിലുളളവര്ക്കു പാക്കിസ്ഥാന് പൊലീസ് സര്‍വീസും വിദേശ സര്‍വീസും മറ്റുള്ളവയും. പിഎഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യം അസിസ്റ്റന്റ് കമ്മിഷണര്‍മാരായി നിയമിതരാകും. പിന്നീട് സ്ഥാനക്കയറ്റത്തിലൂടെ ജില്ലാഭരണത്തിന്റെ ചുമതലയുള്ള കമ്മിഷണര്‍മാരുടെ പദവിയിലെത്തും. പിഎഎസ് ലഭിക്കുന്ന ഹിന്ദുവായ ആദ്യ വനിതയാണ് സന രാമചന്ദ് എന്ന് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു.
സിന്ധ് പ്രവിശ്യയിലുള്ള ചന്ദ്ക മെഡിക്കല്‍ കോളജിലെ എംംബിബിഎസ് പഠനത്തിനുശേഷം സന കറാച്ചി സിവില്‍ ആശുപത്രിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. നിലവില്‍ സിന്ധ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂറോളജി ആന്റ് ട്രാന്സ്പേരന്റില് എഫ്സിപിഎസ് ചെയ്യുന്നു. ഉടന്‍തന്നെ അംഗീകൃത സര്‍ജനായി മാറും. നിരവധിര്‍ പേര് സനയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: