ടെഹ്റാന്: ഇസ്രയേലിനെതിരായ പോരാട്ടം തുടരണമെന്ന് ഇസ്ലാമിക രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേല്‍ രാജ്യമല്ലെന്നും പലസ്തീനികള്‍ക്കെതിരായ ഭീകരതാവളമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഈ സ്വേച്ഛാദിപത്യ ഭരണത്തിനെതിരായ പോരാട്ടം അടിച്ചമര്‍ത്തലിനെതിരെയും ഭീകരതയ്ക്കെതിരുയമുള്ള പോരാട്ടമാണ്. ഈ ഭരണകൂടത്തിനെതിരായ പോരാട്ടം നടത്തുകയെന്നത് പൊതുകര്ത്തവ്യമാണ്’- ടെലിവിഷനിലൂടെ അഭിസംബോധന ചെയ്ത് ആയത്തുല്ല അലി ഖമനയി പറഞ്ഞു. ഇറാന്റെ വാര്‍ഷിക ഖുദ്സ് ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേമിന്റെ അറബിയിലുള്ള പേരാണ് ‘ഖുദ്സ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: