കൊച്ചി :സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശ്ശനമാക്കി. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.
ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേര്‍ക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരതരമായ സാഹചര്യത്തെ തുടര്‍ന്നാണ് ലോക്ഡൗണില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ പോലീസ് കര്‍ശനമാക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ജില്ലാ പോലീസ് അധികാരികള്‍ അറിയിച്ചിരിക്കുന്നത്.
ജില്ലാ അതിര്‍ത്തികള്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച് അടക്കുകയും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചരിക്കുന്നത്. നഗരത്തിനകത്തും പരിശോധനകള്‍ കൃത്യമായ പരിശോധന നടത്തുന്നുണ്ട്. അവശ്യ സേവനങ്ങള്‍ക്ക് അല്ലാതെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല.
അനാവശ്യമായി പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പടെയുള്ള കര്‍ശ്ശന നടപടികള്‍ തന്നെ കൈക്കൊള്ളുന്നതാണെന്ന് ജില്ലാ പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സും റദ്ദാക്കുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: