കൊച്ചി: കൊവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം നേരിടുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഓക്‌സിജന്‍ ഫില്ലിങ് പ്ലാന്റുകളും മുഴുവന്‍ സമയ ഉത്പാദനത്തിന് തയാറെടുക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ജില്ലയിലെ പ്രതിദിന മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം മൂന്ന് ഇരട്ടി വരെ ഉയര്‍ന്നിരുന്നു.
ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി ഓക്‌സിജന്‍ വിതരണത്തിനായുള്ള ജില്ലാതല വാര്‍ റൂം സജ്ജമാണ്. ആശുപത്രികളിലെ രോഗികളുടെ എണ്ണവും ഓക്‌സിജന്‍ ഉപയോഗവും വാര്‍ റൂമില്‍ വിലയിരുത്തുന്നുണ്ട്. അടിന്തരമായി ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ജില്ലാതലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
കൂടുതല്‍ വ്യാവസായിക സിലിന്‍ഡറുകള്‍ ശുചീകരിച്ച് അവയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ ഓക്‌സിജന്‍ ബഫര്‍ സ്റ്റോക്ക് വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: