വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വിവാഹബന്ധം വേർപിരിയുന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും വിവരം പുറത്ത് വിട്ടത്.
ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പാതയില്‍ സഞ്ചരിച്ച ദമ്പതികള്‍ 27 വർഷത്തെ ദാമ്പത്യജീവിതം കാരുണ്യപ്രവര്‍ത്തനത്തിനാണ് ചെലവഴിച്ചത്. വേര്‍പിരിയല്‍ കാരണം വ്യക്തമല്ല. ഇപ്പോഴും വേർപിരിയുമെങ്കിലും ഇരുവരും ജീവകാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ചു.
”ഒരുപാട് ആലോചനകൾക്ക് ശേഷം ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 27 വർഷത്തെ ജീവിതത്തിൽ ഞങ്ങൾക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ട്. ലോകം മുഴുവൻ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനം സ്ഥാപിക്കാൻ സാധിച്ചു. ഈ ദൗത്യത്തിൽ ഞങ്ങൾ ഒരുമിച്ച് തന്നെ മുന്നോട്ട് പോകും,” ഗേറ്റ്സ് ട്വിറ്ററിൽ എഴുതി.
എന്നാൽ ദമ്പതികൾ എന്ന നിലയിൽ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു.
ബിൽ ഗേറ്റ്സ് ലോകത്തിലെ ധനികന്മാരിൽ ഒരാളാണ്. ഏകദേശം 100 ബില്യൺ ഡോളർ ആസ്തിയുണ്ട് ഗേറ്റ്സിന്. 1994 ലാണ് ബില്ലും മെലിൻഡയും വിവാഹിതരാകുന്നത്. 1987കാലഘട്ടത്തിൽ മെലിൻഡ മൈക്രോസോഫ്റ്റിൽ പ്രോഡക്റ്റ് മാനേജറായി ജോലി ചെയ്തിരുന്നു.
2019ൽ മെലിൻഡ മൊമെന്റ് ഓഫ് ലിഫ്റ്റ് എന്ന പേരിൽ ജീവചരിത്രം പ്രസിദ്ധീകരിച്ചിരുന്നു. തന്റെ കുട്ടിക്കാലവും, ജീവിതവും, ലോകമറിയുന്ന ആളുടെ ഭാര്യ എന്ന നിലയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചുമാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. ജോലി ഇടങ്ങളിലും പുരുഷനും സ്ത്രീക്കും തുല്യത ഉണ്ടാകണമെന്ന മെലിന്‍ഡയുടെ പ്രസ്താവനയില്‍ പലതും ഒളിഞ്ഞിരിപ്പുണ്ടെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു.
ദാമ്പത്യത്തിലെ മസ്ദ കാര്‍ ആയാണ് ഈ ബില്‍ഗേറ്റ്-മെലിന്‍ഡ ദമ്പതികളെ കാണുന്നത്. ആഡംബരമില്ലെങ്കിലും വിശ്വാസ്യതയുള്ള ദാമ്പത്യമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ട് വേര്‍പിരിയുന്നു എന്ന് വിവാഹ തെറപിസ്റ്റുകള്‍ക്ക് പോലും വിശദീകരിക്കാന്‍ കഴിയുന്നില്ല. ഗ്രേ ഡൈവോഴ്സ് എന്ന പ്രവണത കൂടിവരികയാണെന്നാണ് ഒരു കണ്ടെത്തല്‍. അമ്പതിന് മുകളില്‍ പ്രായമുള്ളവരില്‍ വിവാഹമോചന പ്രവണത കൂടിവരുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. ബില്‍ഗേറ്റ്സിന് 65 വയസ്സാണ് പ്രായം. മെലിന്‍ഡയുടെ പ്രായം 57.
പ്രതികരിക്കാൻ ഇവിടെ എഴുതുക: