ന്യൂദല്‍ഹി: സംസ്ഥാനത്തെ കോവിഡ് സ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. ഹേമന്ത് സോറന്റെ പ്രസ്താവനയ്ക്കെതിരായ ബിജെപിയുടെ രൂക്ഷ വിമര്‍ശനത്തിനിടെയാണ് നിലപാട് വ്യക്തമാക്കി ജഗനും രംഗത്തെത്തിയത്. രാഷ്ട്രീയത്തില്‍ ഏര്‍പ്പെടരുതെന്നും അത് രാഷ്ട്രത്തെ ദുര്ബലത്തെപ്പടുത്തും പറഞ്ഞ ജഗന് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒരുമിച്ചുനിന്ന് ശക്തിപ്പെടുത്താനും ഹേമന്ത് സോറനോട് ആവശ്യപ്പെട്ടു.
‘പ്രിയപ്പെട്ട ഹേമന്ത് സോറന്, താങ്കളോട് എനിക്ക് വലിയ ബഹുമാനമുണ്ട്… നമ്മളുടെ വ്യത്യാസങ്ങള്‍ എന്തായാലും അതില്‍ കാര്യമില്ല. ആ നിലയിലുള്ള രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുത്തുന്നത് രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തുക മാത്രമേ ചെയ്യൂവെന്ന് സഹോദരനെപ്പോലെ ഞാന്‍ പറയുന്നു. ഈ കോവിഡ് പോരാട്ടത്തിനിടയില്‍ വിരലുകള്‍ ചൂണ്ടാനുള്ള സമയമല്ലിത്. മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഒരുമിച്ചുനില്‍ക്കുകയും നമ്മുടെ പ്രധാനമന്ത്രിയുടെ കരങ്ങള്‍ ശക്തിപ്പെടുത്തേണ്ട സമയവുമാണിത്.’- അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി തന്നോട് നടത്തിയ ഫോണ്‍ സംഭാഷണം വെറും മന്‍കി ബാത് മാത്രമെന്നായിരുന്നു ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ആരോപണം. തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി വ്യാഴാഴ്ച സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: