കൊല്ലം : സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാട് സ്വീകരിക്കുന്നതിനോ തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പേ തന്നെ എന്‍എസ്എസിന് സാധിക്കുമായിരുന്നു. അതിനുള്ള ആര്‍ജ്ജവം എന്‍എസ്എസിനുണ്ട്. സിപിഎം നേതാവ് എ. വിജയരാഘവന്റെ പ്രസ്താവനയ്ക്ക് നല്കിയ മറുപടിയിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇക്കാര്യം അറിയിച്ചത്.
സംഘടനാ നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതിനുള്ള ശ്രമമാണ് വിജയരാഘവന് നടത്തുന്നത്. വിശ്വാസ സംരക്ഷണത്തില്‍ മാത്രമാണ് എന്‍എസ്എസിന് ഇടത് മുന്നണിയുമായി എതിര്‍പ്പുള്ളത്. എന്നാല്‍ എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിജയരാഘവന് പ്രസ്താവന നടത്തുന്നത്. സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കാന്‍ എന്‍എസ്എസിന് ഇതിന് മുമ്പും സാധിക്കുമായിരുന്നുവെന്നും ജി. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: