മാഡ്രിഡ്: കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദം യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും. 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ രണ്ടു വ്യാപനങ്ങളാണ് സ്‌പെയിനിലുണ്ടായിരിക്കുന്നതെന്ന് മന്ത്രി കരോലിന് ഡാറിയാസ് അറിയിച്ചു.
മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍, മറ്റു ശ്വസന ഉപകരണങ്ങള്‍ തുടങ്ങിയവയുമായി വ്യാഴാഴ്ച ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് സഹായം നല്‍കുമെന്ന് സ്‌പെയിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ഏഴു ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് സ്‌പെയിന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു.
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി.1.617 ഏകദേശം 19 രാജ്യങ്ങളിലാണ് ഇതുവരെ സ്ഥിരീകരിച്ചത്. മൊറോക്കോ, ഇന്തോനേഷ്യ, ബ്രിട്ടണ്‍, ഇറാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയില്‍നിന്ന് വിവിധ രാജ്യങ്ങളിലെത്തിയവര്‍ക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: