കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളില്‍ അരങ്ങേറുന്ന തൃണമൂല്‍കോണ്‍ഗ്രസ് ആക്രമണങ്ങള്‍ കേന്ദ്രസംഘമെത്തി പരിശോധിച്ചു. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായും കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരന്റെ വാഹന വ്യൂഹത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. അവരുടെ സ്വാധീന മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയില്‍ നിന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിരവധി തവണ റിപ്പോര്‍ട്ട് തേടിയിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രസംഘം നേരിട്ടെത്തിയത്.
സംസ്ഥാനത്തൈ ക്രമസമാധാന നില സംബന്ധിച്ച് വിവരങ്ങളും കേന്ദ്ര സംഘം ഗവര്‍ണറില്‍ നിന്നും തേടി. അഡീഷണല്‍ ഹോം സെക്രട്ടറി ഗോവിന്ദ് മോഹന്‍, അഡീഷണല്‍ സെക്രട്ടറി വിനിത് ജോഷി, രഹസ്യാന്വേഷണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ജനാര്‍ദ്ദന്‍ സിങ്, സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവി നളിന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: