തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്ന വിഴുപ്പലക്കലിനിടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്ത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യം വച്ച് ഏ.കെ. ആന്റണിയേയും കെ.സി. വേണുഗോപാലിനെയും കുറ്റപ്പെടുത്തി കെപിസിസി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ഏ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്ന ഫഌക്സുമായാണ് യൂത്ത് കോണ്‍ഗ്രസ് സംഘം പ്രതിഷേധം നടത്തിയത്. മുല്ലപ്പള്ളി സ്വയം ഒഴിഞ്ഞു പോകുന്നതിനായി എല്ലാ ഭാഗത്തു നിന്നുമുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധവും. എന്നാല്‍ പ്രതിഷേധം സംഘടിപ്പിച്ചതില്‍ യൂത്ത് കോണ്‍ഗ്രസിന് യാതൊരു ബന്ധവും ഇല്ലെന്നാണ് നേതൃത്വം അറിയിച്ചത്.
നിയമസഭാ തോല്‍വിയുടെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുതന്നെ മുല്ലപ്പള്ളി ഏറ്റെടുത്തിരുന്നു. ഇതോടെ എ, ഐ ഗ്രൂപ്പുകള്‍ മുല്ലപ്പള്ളി ഒഴിയണമെന്ന ആവശ്യവും മുന്നോട്ടു വച്ചു. എന്നാല്‍ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അപ്പോള്‍ താന്‍ സ്ഥാനം ഒഴിയാം എന്ന നിലപാടിലാണ് മുല്ലപ്പള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് തന്നെ ക്രൂശിലേറ്റുന്നവര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മറന്ന് പോകരുതെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നുണ്ട്. എന്നാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തുടര്‍ യോഗങ്ങള്‍ നടക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ തീരുമാനങ്ങളും വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: