കൊച്ചി: സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി എറണാകുളം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളാണ് എറണാകുളത്ത് ഉളളത്.
നാളെ മുതൽ ജില്ലയിൽ കർശന നിയന്ത്രണം കൊണ്ടുവരുമെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. ജില്ലാ അതിർത്തികൾ ബാരിക്കേഡുകൾ കൊണ്ട് അടക്കും. അനാവശ്യയാത്ര നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിർത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. സർക്കാർ മാർഗനിർദ്ദേശത്തിൽ നൽകിയിരിക്കുന്ന അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക. അല്ലാതെയുള്ള നിയമലംഘകർക്കെതിരേ കേസെടുക്കും.
രണ്ടായിരത്തി അഞ്ഞൂറോളം പേരോണ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 800 പേരുണ്ട്. എഫ് എല്‍ ടി സി, എസ് എല്‍ ടി സി എന്നിവിടങ്ങളിലായി ആയിരത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. 10 ദിവസത്തില്‍ പോസിറ്റീവായത് 45,187 പേരാണ്. 31.8 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്ബോള്‍ 32 പേരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്.
കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ പരമാവധി രോഗികളെ പഞ്ചായത്ത് തലത്തില്‍ തന്നെ കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുടങ്ങും. ഈ കണ്ട്രോള് റൂമുകള്‍ വഴിയാണ് രോഗികളെ കൈകാര്യം ചെയ്യുക. സന്നദ്ധ സേവനത്തിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 18,000 പേരുടെ സേവനവും താഴേത്തട്ടില്‍ പ്രയോജനപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: