ബറോഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്ഫാന് പത്താനെതിരേ വിവാഹേതര ബന്ധ ആരോപണവുമായി വൃദ്ധ ദമ്പതികള്‍ രംഗത്ത്. തന്റെ മരുമകള്‍ ഇര്‍ഫാനുമായി അവിഹിത ബന്ധത്തിലാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മായിയപ്പനായ സയ്യിദ് ഇബ്രാഹിം വീഡിയോ വഴി രംഗത്തെത്തി.
”അവള്‍ക്ക് ക്രിക്കറ്റ് ഇര്ഫാന് പത്താനുമായി ബന്ധമുണ്ട്, അവള് അവനോടൊപ്പം ഉറങ്ങുന്നു”, സയ്യിദ് ഇബ്രാഹിം തന്റെ മരുമകളെക്കുറിച്ചുള്ള വീഡിയോയില്‍ പറഞ്ഞു. സയ്യിദ് ഇബ്രാഹിമിന്റെ മരുമകള്‍ ഇര്ഫാന് പത്താന്റെ കസിന് സഹോദരിയാണ്. സയ്യിദ് ഇബ്രാഹിമിന്റെ മകനും സംശയാസ്പദമായ സ്ത്രീയുടെ ഭര്‍ത്താവും പറയുന്നതനുസരിച്ച്, ഭാര്യയും ഇര്ഫാന് പത്താനും തമ്മിലുള്ള ബന്ധം വളരെക്കാലം മുമ്പേ ആരംഭിച്ചതാണ്. വിവാഹത്തിനുശേഷവും ഇത് തുടരുകയാണ്. മകനും ഭാര്യയും ഇര്ഫാന് പത്താനും പതിവായി വീഡിയോ കോളിംഗിലൂടെ സംസാരിക്കാറുണ്ടെന്നും ഭാര്യ ഇര്ഫാന് പത്താനുമായി രഹസ്യമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും മകന് പറയുന്നു.
അഹമ്മദാബാദില്‍ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ സയ്യിദ് ഇബ്രാഹിം, ഇര്ഫാന് പത്താന് തന്റെ മകന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിച്ചു. പ്രമുഖ ഉദ്യോഗസ്ഥരുടെ മേല്‍ ഇര്ഫാന് പത്താന് ചെലുത്തുന്ന രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു. വീഡിയോയില്‍ പ്രായമായ സയ്യിദ് ഇബ്രാഹാമിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു, ഇരുവര്‍ക്കും നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ പറയുന്നുണ്ട്.
അതേസമയം, അഹമ്മദാബാദിലെ വെജല്‍പൂര്‍ പോലീസ് പറയുന്നതനുസരിച്ച് 2021 മാര്‍ച്ച് 11 ന് മരുമകള്‍ സയ്യിദ് ഇബ്രാഹിമിനും മകനും എതിരെ സ്ത്രീധന കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇര്ഫാന് പത്താനുമായി അവിഹിത ബന്ധം കണ്ടെത്തിയതിന്റെ പേരില്‍ കള്ളക്കേസ് ആണ് ഇതെന്ന് സയിദ് ഇബ്രാഹിം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: