ബത്തേരി: കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ലോക് ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച്ച ലോക് ഡൗണും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലും, തമിഴ്നാട്ടിലും ലോക് ഡൗണ്‍ സമാന നിയന്ത്രണങ്ങളുണ്ടാകുന്നതോടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടയും. വയനാട് അതിര്‍ത്തികളായ പാട്ടവയല്‍, നമ്പ്യാര്‍കുന്ന്, താളൂര്‍, ചോലാടി തുടങ്ങിയ പ്രദേശങ്ങളില്‍ കേരള തമിഴ്നാട് പോലീസിന്റെ പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ അതിര്ത്തികള്കടത്തിവിടുക.
രണ്ട് സംസ്ഥാനങ്ങളും ലോക്ഡൗണ്‍ ആകുന്നതോടെ ആശങ്കയിലാണ് അതിര്‍ത്തി പ്രദേശം. അതിര്‍ത്തി പൂര്‍ണമായും അടയുന്നതിനാല്‍ ഇവിടെ ജോലി ചെയ്യുന്നവരുടെ അവസ്ഥ കഷ്ടത്തിലാകും. ബത്തേരിയില്‍ നിന്നാണ് കൂടതലും ആളുകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലിക്ക് പോകുന്നത്. തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ഈ മാസം 20 വരെയാണ് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.
രാത്രി പത്തുമണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെയായിരുന്നു രാത്രികാല കര്‍ഫ്യൂ. തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം പതിനായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏതാനും ദിവസമായി കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: