തിരുവനന്തപുരം: 2016 നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ഇക്കുറി രണ്ടാമതെത്തുന്ന മണ്ഡലങ്ങളുടെ കാര്യത്തില്‍ ബിജെപിയ്ക്ക് മുന്നേറ്റം.
2016ല്‍ നേമത്ത് ഒന്നാമതും മറ്റ് ഏഴ് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തുമായിരുന്നു ബിജെപി. എന്നാല്‍ 2021ല്‍ എത്തുമ്പോള്‍ നേമം ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാമതെത്തുക വഴി ഇക്കാര്യത്തില്‍ നേരിയ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് ബിജെപി.
2016ല്‍ മഞ്ചേശ്വരം (കെ. സുരേന്ദ്രന്- 56781 വോട്ട്), കാസര്‍കോഡ്(രവീശ തന്ത്രി കുണ്ടാര്‍- 56120 വോട്ട്), വട്ടിയൂര്‍ക്കാവ് (കുമ്മനം രാജശേഖരന്-43700 വോട്ട്), കഴക്കൂട്ടം (വി. മുരളീധരന്- 42732 വോട്ട്), ചാത്തന്നൂര്‍ (ബി.ബി. ഗോപകുമാര്‍- 33199 വോട്ട്), പാലക്കാട് (ശോഭ സുരേന്ദ്രന്- 40076 വോട്ട്), മലമ്പുഴ (സി. കൃഷ്ണകുമാര്‍- 46,157 വോട്ട്) എന്നീ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
2021ല്‍ നേമത്ത് ബിജെപി രണ്ടാമതായി. ഒപ്പം ആറ്റിങ്ങല്‍ കൂടി പുതുതായി രണ്ടാം സ്ഥാനത്തെത്തുന്ന പട്ടികയില്‍ ഇടംപിടിച്ചു. മഞ്ചേശ്വരം (കെ. സുരേന്ദ്രന്- 65013 വോട്ട്), കാസര്‍കോഡ് (കെ. ശ്രീകാന്ത്- 50395 വോട്ട്), വട്ടിയൂര്‍ക്കാവ് (വിവി രാജേഷ് – 39396 വോട്ട്), കഴക്കൂട്ടം (ശോഭാ സുരേന്ദ്രന്- 40193), ചാത്തന്നൂര്‍ (ഗോപകുമാര്‍- 42090), പാലക്കാട് (ഇ. ശ്രീധരന്- 50220 വോട്ട്), മലമ്പുഴ (സി. കൃഷ്ണകുമാര്‍- 50200 വോട്ട്), നേമം (കുമ്മനം രാജശേഖരന്- 51888 വോട്ട്), ആറ്റിങ്ങല്‍ (പി. സുധീര്‍-38262 വോട്ട്).
വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും തൃശൂരില്‍ 40457 വോട്ടുകള്‍ നേടിയ സുരേഷ് ഗോപി, തിരുവനന്തപുരത്ത് 34996 വോട്ടുകള്‍ നേടിയ നടന് കൃഷ്ണകുമാര്‍ എന്നിവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: