തൃശൂര്‍: നിയമസഭാതെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ബിജെപിയ്ക്ക് വോട്ട് കുറഞ്ഞെന്ന പ്രചാരണം വാസ്തവവിരുദ്ധമെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍.
തൃശൂര്‍ ജില്ലയിലെ 10 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഈ 10 മണ്ഡലങ്ങളിലും കൂടി ബിജെപിയ്ക്ക് ഇത്തവണ ലഭിച്ചത് 3,04,085 വോട്ടാണ്. 2016ല്‍ ഈ 10 മണ്ഡലങ്ങളിലും കൂടി ലഭിച്ചത് 2,93,677 വോട്ടുകളാണ്. അതായത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10,408 വോട്ടിന്റെ വര്‍ധനയാണ് ഉണ്ടായത്.
ന്യൂനപക്ഷ മേഖലയില്‍ മത്സരിച്ച നടത്തിയ വര്ഗ്ഗീയപ്രചാരണമാണ് തൃശൂര്‍ മണ്ഡലത്തില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ബിജെപിയ്ക്ക് വിജയം നിഷേധിച്ചത്.
പരാജയത്തിനിടയിലും തൃശൂര്‍ മണ്ഡലത്തിലെ 157ല്‍ 57 ബൂത്തുകളിലും ലീഡ് പിടിച്ചത് ബിജെപിയാണ്. ജില്ലയില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ട് അടിത്തറ ഭദ്രമായി സൂക്ഷിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: