മുംബൈ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് സിബി ഐ കേസില്‍ അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം ബോംബെ ഹൈക്കോടതി നിഷേധിച്ചു.
പൊതുചുമതല കൃത്യമായി നിര്‍വ്വഹിച്ചില്ലെന്ന് ആരോപിച്ച് അനാവശ്യനേട്ടമുണ്ടാക്കാന് ശ്രമിക്കുന്ന സിബി ഐ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അനില്‍ ദേശ്മുഖ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. വാദംകേള്‍ക്കവേ, ജസ്റ്റിസുമാരായ എസ്എസ് ഷിന്റെ, മനീഷ് പിറ്റലെ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിനോട് സിബി ഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അനില്‍ സിംഗ് മറുപടി പറയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
ഈ കേസില്‍ അനില്‍ ദേശ്മുഖിന് സിബി ഐ അറസ്റ്റില്‍ നിന്നും ഇടക്കാലസംരക്ഷണം നല്‍കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ അമിത് ദേശായി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കേസില്‍ സിബി ഐയ്ക്ക് കൂടുതല്‍ സമയം നല്കണമെന്നതിന് കോടതി ഊന്നല്‍ നല്‍കുകയായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിബി ഐ അഭിഭാഷകനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എന്തെങ്കിലും തിരക്കുണ്ടെങ്കില് അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി അനില്‍ ദേശ്മുഖിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. സിബി ഐയുടെ കേസിലെ ചില ഖണ്ഡികകളോട് വിയോജിപ്പുണ്ടെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ബലംപ്രയോഗിച്ചും പണം പിരിക്കാന്‍ അനില്‍ ദേശ്മുഖ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ മഹാരാഷ്ട്ര പൊലീസിനോട് ആവശ്യപ്പെട്ടെന്നായിരുന്നു മുന്‍ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍സിംഗിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് കോടതിയില്‍ എത്തിയത്. ഇക്കാര്യം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പരംബീര്‍സിംഗ് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഇക്കാര്യത്തില്‍ സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് അനില്‍ ദേശ്മുഖ് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെച്ചു. ഏപ്രില്‍ 21നാണ് സിബി ഐ അനില്‍ ദേശ്മുഖിനെതിരെ കേസെടുത്തത്. ഐപിസി 120ബി, അഴിമതിനിരോധന നിയമത്തിലെ ഏഴാം വിഭാഗം എന്നിവ പ്രകാരമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: