ബീജിങ്: മനുഷ്യരാശിക്ക് ഭീഷണിയായി ചൈനയുടെ റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നു. വരുംദിവസങ്ങളില്‍ ലോങ്ങ് മാര്‍ച്ച് ബി എന്ന റോക്കറ്റ് ന്യൂയോര്‍ക്ക്, ബീജിങ്, മാഡ്രിഡ് തുടങ്ങിയ ഏതെങ്കിലും നഗരങ്ങളില്‍ പതിച്ചേക്കാമെന്നാണ് വാനനിരീക്ഷകന്‍ ജൊനാഥന് മക്ഡോവല്‍ പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൈന 21,000 കിലോ ഭാരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്. നിയന്ത്രണം പാളിയ ഇത് അതിവേഗം വീഴുകയാണ്. 100 അടി നീളവും, 16 അടി വീതിയുമുള്ള ലോങ് മാര്‍ച്ച് 5 ബിയുടെ വേഗത സെക്കന്‍ഡില്‍ 6.40 കിലോമീറ്ററാണ്. അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ റോക്കറ്റ് കത്തിത്തീര്ന്നില്ലെങ്കില് അവസ്ഥ ഭയാനകമാകും.
സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. സ്വര്‍ഗത്തിലെ കൊട്ടാരം അഥവാ ടിയാംഗോംഗ് എന്നാണ് ചൈന ബഹിരാകാശ നിലയത്തിന് ഇട്ടിരിക്കുന്ന പേര്. 2022 ഓടെ ഇത് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. മുന്‍പ് യുഎസ് ഉപഗ്രഹം സ്കൈലാബ് ഭൂമിയിലേക്ക് പതിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, അത് സമുദ്രത്തില്‍ വീണതിനാല്‍ ആപത്തുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: