കണ്ണൂര്‍: ചാലയില്‍ പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്ത്നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.
മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കറാണ് അമിതവേഗത്തെ തുടര്‍ന്ന് ചാല ബൈപ്പാസില്‍ മറിഞ്ഞത്. അതിവേഗത്തില്‍ വന്ന ടാങ്കര്‍ മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
നിലവില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കാനുളള നടപടി തുടങ്ങിയെന്നും വൈകാതെ കൂടുതല്‍ യൂണിറ്റ് എത്തുമെന്നും കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന് അറിയിച്ചു. വിദഗ്ദ്ധര്‍ ഉടന്‍ സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കുമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: