ന്യൂദല്‍ഹി: ശ്വസനത്തിലൂടെ തന്നെ പ്രാരംഭഘട്ടത്തില്‍ കോവിഡ് രോഗം കണ്ടുപിടിക്കാന്‍ സാധിക്കുന്ന സംവിദാനം ഇന്ത്യയില്‍ ഒരുക്കാന്‍ ഇസ്രയേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്തുമായി കരാര്‍ ഒപ്പിട്ട് റിലയന്‍സ്. 1.5 കോടി ഡോളാണ് കമ്പനി ഇതിനായി മുടക്കുന്നത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നല്‍കുന്നതിനും ഇസ്രായേല്‍ സംഘം ഉടനെ ഇന്ത്യയിലെത്തും.
കൊറോണ വൈറസ് സംബന്ധമായ കേസുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചതായി റിലയന്‍സിന്റെ അഭ്യര്‍ഥന മാനിച്ച് ബ്രീത്ത് ഓഫ് ഹെല്‍ത്ത് (BOH) പ്രതിനിധി സംഘത്തിന് ഇതിനകം അടിയന്തര അനുമതി ലഭിച്ചിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ച ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് ഇസ്രയേല്‍ തങ്ങളുടെ പൗരന്മാര്ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, റിലയന്‍സിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് ഇസ്രയേല്‍ സംഘം ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതു ശ്വസനത്തിലൂടെ തിരിച്ചറിയുന്നതിനായി വികസിപ്പിച്ചെടുത്ത നൂതന സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇസ്രായേലി മെഡിക്കല്‍ ടെക്നോളജി കമ്പനിയിലെ വിദഗ്ധര്‍ ഇന്ത്യയിലെ റിലയന്‍സ് ടീമിന് പരിശീലനം നല്‍കും.
ആഗോള മെഡിക്കല്‍ ഓര്‍ഗനൈസേഷനുകള്‍ അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് പിസിആര്‍ ടെസ്റ്റിനെ അപേക്ഷിച്ച് ഇസ്രായേല്‍ ആശുപത്രികളായ ഹദസ്സ മെഡിക്കല്‍ സെന്ററും ടെല്‍ ഹാഷോമറിലെ ഷെബ മെഡിക്കല്‍ സെന്ററും 98 ശതമാനം ഈ സംവിധാനത്തില്‍ വിജയശതമാനം കാണിച്ചിരുന്നു.
ശ്വസനത്തിലൂടെ കോവിഡ് കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഇതിനകം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു, ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നത് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന് റിലയന്‍സ് വക്താവ് പറഞ്ഞു.
ഒരാഴ്ച മുമ്പ് ഇന്ത്യയില്‍ എത്തിയ ആദ്യത്തെ സംവിധാനത്തിന്റെ ഇന്സ്റ്റാളേഷന് പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന പ്രതിനിധി സംഘത്തിന്റെ തയ്യാറെടുപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇസ്രായേല്‍ ഉപ ആരോഗ്യമന്ത്രി യോവ് കിഷ് വടക്കന്‍ ഇസ്രായേല്‍ നഗരമായ റെഹോവോട്ടിലെ ബ്രീത്ത് ഓഫ് ഹെല്‍ത്ത് ലബോറട്ടറികള്‍ സന്ദര്‍ശിച്ചു. മന്ത്രി തന്നെ ഒരു ശ്വസന പരിശോധന നടത്തി ടീം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: