ന്യൂദല്‍ഹി : കോവിഡ് രൂക്ഷമായതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സഹായമായി നാവിക സേനയും. ഓപ്പറേഷന് സമുദ്രയ്ക്ക് വീണ്ടും തുടക്കമിട്ട് രാജ്യത്തേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നാവിക സേന എത്തിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ഒപ്പറേഷന് സമുദ്ര സേതു II എന്നാണ് രണ്ടാം തരംഗത്തിലെ ദൗത്യത്തിന് നാവിക സേന പേര് നല്‍കിയിരിക്കുന്നത്.
ഐഎന്‍എസ് തല്‍വാറുള്‍പ്പെടെ ഒമ്പത് യുദ്ധക്കപ്പലുകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നത്. മുംബൈ, വിശാഖപട്ടണം, കൊച്ചി നാവിക സേനാ കേന്ദ്രങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അടുത്തിടെ പേര്‍ഷ്യന്‍ ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും ദ്രവീകൃത ഓക്സിജനും, മറ്റ് മെഡിക്കല്‍ സാമഗ്രികളും രാജ്യത്ത് എത്തിച്ചു നല്‍കിയിട്ടുണ്ട്.
കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും ഓക്സിജന്‍ സിലിണ്ടറുകളും മറ്റും രാജ്യത്തേക്ക് നാല് യുദ്ധക്കപ്പലുകളിലായാണ് എത്തിച്ചത്. 27 ടണ്‍ ഓക്സിജനുമായി ബഹ്റനില്‍ നിന്നും യുദ്ധക്കപ്പലായ തല്‍വാര്‍ കഴിഞ്ഞ ദിവസമാണ് മംഗലാപുരത്തെത്തിയത്. 27 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ ടാങ്കറുകള്‍, 400 ഓക്സിജന്‍ സിലിണ്ടറുകള്‍, 47 കോണ്സണ്ട്രേറ്ററുകള് എന്നിവയുമായി പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും ഐഎന്‍എസ് കൊല്‍ക്കത്തയും മംഗലാപുരത്ത് എത്തിയിരുന്നു.
സിംഗപ്പൂരില്‍ നിന്നും 3600 ഓക്സിജന്‍ സിലിണ്ടറുകള്‍, എട്ട് 27 ടണ്‍ വാഹകശേഷിയുള്ള ഓക്സിജന്‍ ടാങ്കുകള്‍, 10,000 റാപ്പിഡ് ആന്റിജന്‍ പരിശോധനാ കിറ്റുകള്‍ എന്നിവയുമായി ഐഎന്‍എസ് ജലാശ്വ വ്യാഴാഴ്ച പുറപ്പെട്ടിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും ക്രയോജെനക് കണ്ടെയ്നറുകളുമായി ഐഎന്‍എസ് ഷാര്‍ദുല്‍ കൊച്ചിയിലേക്കുള്ള വഴിമധ്യേയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: