കൊല്‍ക്കത്ത: കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിനുനേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍വച്ചാണ് ആക്രമണമുണ്ടായത്. തന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ആക്രമിച്ചുവെന്നും പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്നും വി മുരളീധരന് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഞായറാഴ്ച മുതല്‍ വലിയ രീതിയിലുള്ള അക്രമങ്ങളാണ് ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തുന്നത്.
സംഘര്‍ഷസസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും മറ്റ് നേതാക്കള്‍ക്കുമൊപ്പം വി മുരളീധരന് ബംഗാളില്‍ എത്തിയത്. ഇന്ന് അക്രമങ്ങള്‍ നടന്ന സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു വെസ്റ്റ് മിഡ്നാപൂരിലെ പഞ്ച്ഗുഢി എന്ന സ്ഥലത്തുവച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വാഹനം ആക്രമിച്ചത്.
അക്രമികള്‍ വാഹനത്തിനുനേരെ കല്ലെറിയുകയും കാറിന്റെ പിന്നിലുള്ള ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വി മുരളീധരനും സംഘവും സ്ഥലുത്തുനിന്ന് തിരികെ പോന്നു. അക്രമത്തിനുപിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് ബിജെപി പ്രതികരിച്ചു. വി മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫിന് പരിക്കേറ്റതായും വിവരം ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: