ബത്തേരി: കല്ലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധന ഫലം വൈകുന്നത് ആരോഗ്യവകുപ്പിനും പൊതുജനങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവിടെ ടെസ്റ്റ് ചെയ്യുന്നവരുടെ ഫലം നാല് മുതല്‍ ആറ് ദിവസം വരെയാണ് വൈകുന്നത്. ഇത് സെന്ററിലുള്ള ജീവനക്കാര്‍ക്കും ടെസ്റ്റിനെത്തുന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു.
യാത്രാപരവും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റും സെന്ററിലെത്തി ടെസ്റ്റ് നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ട് ദിവസത്തിനകം ലഭിച്ചിരുന്ന ആര്‍ടിപിസിആര്‍ ഫലം ദിവസങ്ങള്‍ വൈകുന്നത് ഇവരുടെ യാത്രയെയും ജോലിയെയും സാരമായി ബാധിക്കുന്നുണ്ട്. അയല്‍ സംസ്ഥാനത്ത് നി്ന്നും ജില്ലയിലേക്കെത്തുന്നവരും ഇവിടെ നിന്നും പുറത്തുപോകുന്നവരുമാണ് സെന്ററിലെത്തി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നത്.
അയല്‍ സംസ്ഥാനത്ത് നിന്നും ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമില്ലാതെ വരുന്നവര്‍ സെന്ററില്‍ ടെസ്റ്റ് നടത്തി ഫലം വരുന്നത് വരെ ക്വാറന്റൈനില്‍ കഴിയണം. നിലവിലെ അവസ്ഥയില്‍ ഫലം നെഗറ്റീവ് ആണങ്കിലും ദിവസങ്ങളോളം ക്വാറന്റൈനില്‍ കഴിയേണ്ട അവസ്ഥയാണ്. നിലവില്‍ മാസ് ടെസ്റ്റിംഗ് നടന്നതും കുടുതല്‍ സാമ്പിളുകള്‍ എത്തുമ്പോള്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമില്ലയ്മയുമാണ് പരിശോധ ഫലത്തെ വരാന്‍ വൈകുന്നതിന് കാരണമായി പറയുന്നത്.
ബത്തേരി താലൂക്ക് ആശുപത്രിയിലും പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലുമാണ് ജില്ലയില്‍ ആര്‍ടിപിസിആര്‍ സ്രവ പരിശോധന നടത്തുന്നത്. ഇവിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കി വരുംദിവസങ്ങളില്‍ വേഗത്തില്‍ പരിശോധന ഫലം നല്‍കാനാകുമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പിനുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: