മാഡ്രിഡ്: ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വീട്ടില്‍ ബാഴ്സലോണ താരങ്ങള്‍ ഒത്തുകൂടിയ സംഭവത്തില്‍ സ്പാനിഷ് ലീഗ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചോയെന്ന് അന്വേഷിക്കും.
വലന്‍സിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ ശേഷമായിരുന്നു താരങ്ങളുടെ ഒത്തുകൂടല്‍. മെസിയുടെ വീടിനുള്ളില്‍ നിന്ന് താരങ്ങള്‍ ചാമ്പ്യന്‍സ് എന്ന് ആര്‍ത്തു വിളിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ബാഴ്സലോണ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: