തിരുവനന്തപുരം : ദമ്പതികള്‍ ഒന്നിച്ചും ഭര്‍ത്താവിനു ശേഷം ഭാര്യയും എംഎല്‍എമാര്‍ ആകുന്നതിന് നിയമ സഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഭാര്യ നിയമസഭ അംഗമായ ശേഷം എംഎല്‍എ ആയ ഒരാള്‍ കെ എ ദാമോദര മോനോന് മാത്രം. അതിനു ശേഷം ഇപ്പോള്‍ നെടുമങ്ങാടു നി്ന്ന് ജയിച്ച ജി ആര് അനില്‍.
1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ദമ്പതികള്‍ കെ എ ദാമോദര മോനോനും ലീലാ ദാമോദരമോനോനും ആയിരുന്നു. പെരുമ്പാവൂരില്‍ ദാമോദരമേനോന്‍ പരാജയപ്പെട്ടു. കുന്ദമംഗലത്ത് ലീല ദാമോദര മേനോന് ജയിച്ചു. മത്സരിച്ചത് ദമ്പതിമാരാല്ലങ്കിലും ആദ്യ നിയമസഭയിലെ ദമ്പതികള്‍ ടിവി തോമസും കെ ആര് ഗൗരിയമ്മയുമാണ്. ഇഎംഎസ് മന്ത്രി സഭയില്‍ അംഗമായിരുന്ന ഇവര്‍ മന്ത്രിമാരായിരിക്കുമ്പോള്‍ വിവാഹിതരായി.
1960 ലെ രണ്ടാം നിയമസഭയില്‍ പരവൂരില്‍ നിന്ന് ദാമോദരമോനോനും കുന്നംകുളത്തുനിന്ന് ലീലയും ജയിച്ചു. ഒന്നിച്ചു ജയിക്കുന്ന ദമ്പതികളായി. ദാമോദര മോനോന് മന്ത്രിയുമായി. ഭാര്യക്ക് ശേഷമാണ് ദാമോദരമേനോന്‍ നിയമസഭയിലെത്തിയതെങ്കിലും 1952 ല്‍ കോഴിക്കോട്ടു നിന്ന് ലോകസഭയിലേക്ക് ജയിച്ചിരുന്നു. കെ പി സിസി ധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1974-ല്‍ രാജ്യസഭാംഗമായ ലീല 1987 ല്‍ പട്ടാമ്പിയില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തി. പാര്‍ലമെന്റ് അംഗങ്ങളായ ശേഷം നിയമസഭയിലെത്തുന്ന ആദ്യത്തെ ദമ്പതികളും ഇവരാണ്.
വയലാര്‍ രവി- മേഴ്സി രവി, നീല ലോഹിതദാസന്‍ നാടാര്‍- ജമീല പ്രകാശം, സണ്ണി പനവേലി -റേച്ചല്‍, മാമ്മന്‍ മത്തായി- എലിസബത്ത് എന്നിവരാണ് നിയമസഭ കണ്ടിട്ടുള്ള മറ്റ് ദമ്പതികള്‍. റാന്നിയിലെ അംഗമായിരുന്ന സണ്ണി പനവേലിയുടെ മരണത്തെ ത്തുടര്‍ന്നും തിരുവല്ലയിലെ എംഎല്‍എ മാമ്മന്‍ മത്തായിയുടെ മരണത്തെതുടര്ന്നുമുള്ള ഉപതെരഞ്ഞെടുപ്പുകളിലാണ് ഭാര്യമാര്‍ ജയിച്ചത്.
മുന്‍ എംഎല്‍എ ആര് പ്രകാശത്തിന്റെ മകളായ ജമീലയാണ് പിതാവിനും ഭര്‍ത്താവിനും ശേഷം നിയമസഭ അംഗം ആകുന്ന ഏക വനിത. ഭര്‍ത്താവിനു ശേഷമാണ് ജമീല എംഎല്‍എ ആയതെങ്കിലും ഇത്തവണ ഭര്‍ത്താവ് നീലലോഹിതദാസന്‍ നാടാര്‍ ഭാര്യക്കു ശേഷവും നിയമസഭയിലെത്താന്‍ ശ്രമിച്ചെങ്കിലും ജയിച്ചില്ല. കോവളത്ത് തോറ്റു.
നെടുമങ്ങാട് ജയിച്ച ജി ആര് അനിലിന്റെ ഭാര്യ ഡോ.ആര് ലതാദേവി ചടയമംഗലത്തെ മുന്‍ എംഎല്‍എ ആണ്. തിരുവനന്തപുരം നഗരസഭയിലെ മുന്‍ കൗണ്‍സിലറാണ് സിപിഐ ജില്ലാ സെക്രട്ടറിയായ അനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: