ഇടുക്കി : തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വാക്ക് പാലിച്ച് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. അഗസ്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് 20000 വോട്ടിന് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഗസ്തി വെല്ലുവിളിച്ചിരുന്നു. ഇതാണിപ്പോള്‍ പാലിച്ചത്.
വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന തലക്കെട്ടില്‍ തല മൊട്ടയടിച്ച ചിത്രവും അഗസ്തി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 38,305 വോട്ടിനാണ് എം.എം. മണി ഇത്തവണ ഉടുമ്പന്‍ചോലയില്‍ നിന്നും ജയിച്ചത്. വോട്ടെണ്ണല്‍ തുടങ്ങി എട്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ മണി 25,793 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് എത്തുകയും പിന്നാലെ തന്നെ അഗസ്തി പരാജയം സമ്മതിച്ച് തന്റെ തല മൊട്ടയടിക്കുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ഇ.എം. അഗസ്തി നല്ല മത്സരമാണ് കാഴ്ച വെച്ചത്. തല മൊട്ടയടിക്കേണ്ട കാര്യമില്ലെന്നും ഇതിന് മറുപടിയായി എം.എം. മണി അറിയിച്ചെങ്കിലും അഗസ്തി വാക്ക് നിറവേറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: