ലക്നൗ: കോവിഡ് പ്രതിരോധ കുത്തിവയ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്ന് ഉത്തര്‍പ്രദേശ്.മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്കി. 18 വയസിന് മുകളിലുള്ളവരിലേക്കും പ്രതിരോധ കുത്തിവയ്പ് വ്യാപിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ചുവടുപിടിച്ചാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, തമിഴ്നാട്ടിൽ മാധ്യപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും ക്യാമറമാന്മാരെയും മുന്‍നിര പോരാളികളായി പരിഗണിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി എം കെ സ്റ്റാലിന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: