കൊച്ചി : സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്്ക്ക് അമിത ഫീസ് ഈടാക്കുന്നത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. വിവിധ പേരുകളിലാണ് സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും ഫീസ് ഈടാക്കുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്ന രോഗികളില്‍ നിന്നും വിവിധ പേരിലാണ് ആശുപത്രികള്‍ ചാര്‍ജ് ഈടാക്കുന്നത്. ഇത് സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നല്കേണ്ടിവരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം കൂടുതല്‍ ആളുകളെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമം പ്രാബല്യത്തില്‍ വരുത്തുന്നതാണ് ഉചിതം. ഏറെ പൊതുതാത്പ്പര്യമുള്ള വിഷയമാണിതെന്നും കോടതി നിരീക്ഷിച്ചു. ഇതിന് മുമ്പ് ഹര്‍ജി പരിഗണിച്ചപ്പോഴും സ്വകാര്യ ആശുപത്രിയിലെ അമിത ഫീസ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രി അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്നാണ് മറുപടി നല്‍കിയത്.
അതേസമയം ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി പ്രശസംസനീയമാണെന്നും ഹൈക്കോടതി അറിയിച്ചു. ടെസ്റ്റുകള്‍ ആവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: