ചേര്‍ത്തല: എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ജ്യോതിസിന്റെ വീടിനുനേരെ ആക്രമണം നടത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു.
മുട്ടത്തിപ്പറമ്പ് ആഞ്ഞിലിക്കാട്ട് ശ്രീകാന്ത്(29), കൊക്കോതമംഗലം വേലശേരില്‍ രാജീവ്(39), ചിറയില്‍ സുരാജ്(28) തെക്കേ കൂലാത്ത് രതീഷ്(25) കരിയില്‍ വിഷ്ണു(31) എന്നിവരെയാണ് എസ്ഐ എ.എന്‍. സാജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പിന്നീടിവരെ ജാമ്യത്തില്‍ വിട്ടയച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പതിനൊന്നാംമൈലിന് സമീപത്തെ വീടിനുള്ളിലേക്ക് പടക്കം പൊട്ടിച്ചെറിയുകയും ഹെല്‍മറ്റുകള്‍ എറിയുകയും ചെയ്തെന്നും സിപിഎം പ്രവര്‍ത്തകരാണ് പിന്നിലെന്നും കാട്ടി ജ്യോതിസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: