തിരുവനന്തപുരം:സിപിഐഎം പ്രവര്‍ത്തകരുടെ കൂടി വോട്ട് ലഭിച്ചതിനാലാണ് ജയമെന്നും വടകരയിലെ ഈ ജയം പിണറായി വിജയനുള്ള മറുപടിയാണെന്നും ആര്‍എംപി നേതാവ് കെ കെ രമ.
ടി പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയ മണ്ണില്‍ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം.ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരും. മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും സാഹചര്യം അനുസരിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
സിപിഐഎമ്മിന് വോട്ടര്‍മാര്‍ നല്കിയ മറുപടിയാണിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ തനിക്ക് വോട്ട് ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ വ്യത്യസ്തമായ ആശയങ്ങളെ മണ്ണില്‍ വാഴിക്കില്ലെന്ന തീരുമാനം ഒരു പാര്‍ട്ടിക്കും പാടില്ല. അത്തരത്തില്‍ ജനാധിപത്യം പുലരണമെന്ന് താത്പര്യമുള്ള ആളുകളാണ് തനിക്ക് വോട്ട് ചെയ്തതെന്ന് കെ കെ രമ പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ 7000ല്‍പരം വോട്ടുകള്‍ക്ക് തോല്പിച്ച് കെ കെ രമ നേടിയ വിജയം സിപിഎമ്മിനുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: