കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കണ്ണൂരിൽ ആയുധങ്ങൾ കണ്ടെത്തി. ഒറ്റമുറി കെട്ടിടത്തില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ആയുധങ്ങള്‍.
പിണറായിയില്‍ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
എട്ട് വാളുകളും ഒരു കഠാരയും ഒരു മഴുവുമാണു കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ആയുധങ്ങള്‍ എങ്ങനെ ഇവിടെ വന്നുവെന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: