ഭോപ്പാല്‍: എല്ലാ മാധ്യമപ്രവര്‍ത്തകരെയും മുന്‍നിര പ്രവര്‍ത്തകരായി പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മെയ് ഒന്നിന് വാക്സിനേഷന് ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹന് വ്യാഴാഴ്ച അറിയിച്ചിരുന്നു. ഉടന്‍ വാക്സിന് ലഭ്യമാക്കാന്‍ കഴിയില്ലെന്ന് ഉത്പാദകരായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അറിയിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 12,662 കോവിഡ് കേസുകളാണ് ഞായറാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറും ഒഡീഷയും മാധ്യമപ്രവര്‍ത്തകരെ മുന്‍നിര കോവിഡ് പോരാളികളായി ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: