Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇനി ക്യാപ്റ്റനും കളിക്കാരും മാത്രം…

തിരുവായ്‌ക്ക് എതിര്‍വായില്ലാത്ത രീതയില്‍ ഏകാധിപതിയായി മാറിയ പിണറായിക്ക് മുന്നില്‍ മന്ത്രിസഭാ അംഗങ്ങള്‍ക്ക് പോലും കാര്യങ്ങള്‍ പറയാന്‍ ഭയമായിരുന്നു. ഹെഡ്മാസ്റ്ററും കുട്ടികളും എന്ന തരത്തില്‍ പാര്‍ട്ടിയേയും, സര്‍ക്കാരിനെയും കൈപ്പിടിയിലാക്കി.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
May 3, 2021, 05:29 am IST
in Main Article

ആലപ്പുഴ: സിപിഎമ്മെന്നാല്‍ പിണറായി വിജയന്‍, പിണറായി എന്നാല്‍ പാര്‍ട്ടി ഇതാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ സിപിഎമ്മിന്റെ ചരിത്രം. വിഎസിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് വിജയം നേടി മുഖ്യമന്ത്രിയായ പിണറായി വിജയന്‍, അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കി മൂലയ്‌ക്കിരുത്തി താന്‍ തന്നെയാണ് സര്‍വാധിപതിയെന്ന് സഖാക്കളെ വ്യക്തമാക്കി. കേരളമെന്ന തുരുത്ത് കൂടി നഷ്ടമായാല്‍ കഞ്ഞി കുടി മുട്ടുന്ന ദയനീയ സ്ഥിതിയിലായ കേന്ദ്രനേതൃത്വം വിജയന് മുന്നില്‍ പഞ്ചപുച്ഛമടക്കി. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായതോടെ കേന്ദ്രകമ്മറ്റിക്കും പോളിറ്റ് ബ്യുറോക്കും പ്രതാപം ഇല്ലാതായി.  മുസ്ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ അവസ്ഥപോലെയാണിപ്പോള്‍ സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിക്കും.

എല്ലാം കാല്‍കീഴില്‍ അമര്‍ന്നതോടെ പാര്‍ട്ടിയില്‍ നിലപാടുള്ള മുഴുവന്‍ നേതാക്കളെയും സീറ്റ് നല്‍കാതെ കളത്തിന് പുറത്താക്കി. ഒടുവില്‍ തുടര്‍ ഭരണവും നേടി കൊടുത്തതോടെ പിണറായി വിജയന്‍ തിരുവായ്‌ക്ക് എതിര്‍വാ ഇല്ലാത്ത ക്യാപ്റ്റനായി. പാര്‍ട്ടി അടക്കി ഭരിച്ചിരുന്ന സര്‍വാധിപതികളെല്ലാം ഇത്തരത്തില്‍ ചെയര്‍മാന്‍, ക്യാപ്റ്റന്‍ തുടങ്ങിയ പേരുകളിലാണ് പിന്നീട് അറിയപ്പെട്ടിരുന്നതെന്നതും ചരിത്രം.

അഴിമതിയും, ധുര്‍ത്തും സ്വജനപക്ഷപാതവും  ഏകാധിപത്യ പ്രവണതയുമാണ് പിണറായി വിജയന്റെ ഭരണത്തിന്റെ മുഖമുദ്ര.  ധൂര്‍ത്തില്‍ റെക്കോര്‍ഡിട്ട സര്‍ക്കാരായിരുന്നു.  ഹെലികോപ്റ്ററും, മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിയും തൊട്ട് ഇപ്പോള്‍ മന്ത്രിമാര്‍ക്ക് തൂവാല വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവിട്ടതും സ്വര്‍ണ്ണക്കടത്തും, ബന്ധു നിയമനവും തുടങ്ങി അവസാനിക്കാത്ത വിവാദങ്ങള്‍.  സകല മേഖലകളിലും പാര്‍ട്ടിയെ പോലും നോക്കുകുത്തിയാക്കി പിണറായിയുടെ സെല്‍ഭരണമായിരുന്നു.  

തിരുവായ്‌ക്ക് എതിര്‍വായില്ലാത്ത രീതിയില്‍  ഏകാധിപതിയായി മാറിയ പിണറായിക്ക് മുന്നില്‍  മന്ത്രിസഭാ അംഗങ്ങള്‍ക്ക് പോലും കാര്യങ്ങള്‍ പറയാന്‍ ഭയമായിരുന്നു. ഹെഡ്മാസ്റ്ററും കുട്ടികളും എന്ന തരത്തില്‍ പാര്‍ട്ടിയേയും, സര്‍ക്കാരിനെയും കൈപ്പിടിയിലാക്കി. ഭരണം നിയന്ത്രിക്കേണ്ട പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ വിധേയന്‍ മാത്രം. ഇങ്ങനെ പാര്‍ട്ടിയിലും ഭരണവും ഒരു വ്യക്തിയുടെ കൈപ്പിടിയില്‍ ഒതുങ്ങിയ കാലം സിപിഎമ്മിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. നായാനാര്‍ക്കും, ഇഎംഎസിനുപോലും ഇത്രയും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവായി പി

ണറായി മാറിയിട്ടും എതിര്‍ക്കാനോ, ചൂണ്ടിക്കാണിക്കോനോ, മറ്റൊരു വിഎസ് ആ പാര്‍ട്ടിയിലില്ല. പരോക്ഷമായെങ്കിലും തിരുത്താന്‍ ശ്രമിച്ചവരെ മൂലയ്‌ക്കിരുത്തി തന്റെ കരുത്ത് പിണറായി പല തവണ തെളിയിച്ചു. അതില്‍ കണ്ണൂരിലെ ജയരാജന്‍മാര്‍ മുതല്‍ ആലപ്പുഴയിലെ ജി. സുധാകരന്‍ വരെ ഉള്‍പ്പെടും. ഭരണനേതൃത്വത്തിനുമേല്‍ പാര്‍ട്ടി നേതൃത്വത്തിനുള്ള നിയന്ത്രണമായിരുന്നു സിപിഎമ്മിന്റെ പ്രത്യേകത. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദനും, അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുമായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. വിഭാഗീയതയുടെ പേരുപറഞ്ഞു പാര്‍ട്ടിയുടെ സുപ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നോടു വിധേയത്വമുള്ളവരെ അവരോധിക്കാന്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ പിണറായിക്കു സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ പിണറായിക്കു ശേഷം സെക്രട്ടറിയായ കോടിയേരിക്ക് പിണറായിയുടെ തീരുമാനങ്ങള്‍ക്ക് ഏറാന്‍ മൂളുക എന്നതിനപ്പുറം കാര്യമായ റോളൊന്നും ഉണ്ടായിരുന്നില്ല.  ആഭ്യന്തര വകുപ്പുകൂടി പിണറായിയുടെ കൈവശമായിരുന്നതിനാല്‍ പാര്‍ട്ടിയിലെ ചോദ്യം ചെയ്യാനാവാത്ത നേതാവുമായി. കോടിയേരിക്ക് ശേഷം എ. വിജയരാഘവനെ ആക്ടിങ് സെക്രട്ടറിയാക്കിയതും പിണറായിയുടെ മേല്‍ക്കോയ്‌മയ്‌ക്ക് അടിവരയിട്ടു.  

പുതിയവര്‍ക്കു അവസരങ്ങള്‍ നല്‍കാനെന്നു പറഞ്ഞു നടപ്പാക്കിയ സ്ഥാനാര്‍ഥിനിര്‍ണയ മാനദണ്ഡങ്ങള്‍ പോലും പിണറായിക്കു പൂര്‍ണമായി വിധേയപ്പെടാത്തവരെ ഒതുക്കാനുള്ള തന്ത്രമായിരുന്നു. ഇ. പി. ജയരാജന്‍, എ. കെ. ബാലന്‍, തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയവരെ മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കിയ സിപിഎം, പല പ്രാവശ്യം എംപിമാരായിരുന്നവരും പല തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടവരുമായവര്‍ക്കു സീറ്റു നല്‍കുകയും ചെയ്തു. പി. രാജീവ്, കെ. എന്‍. ബാലഗോപാല്‍, എം. ബി. രാജേഷ്, വി.എന്‍. വാസവന്‍ തുടങ്ങിയ പിണറായിയുടെ വിശ്വസ്തര്‍ക്കും പിണറായിയുടെ മരുമകനും  മത്സരിക്കാന്‍ അവസരം നല്‍കി.  പിണറായിക്കു വിധേയപ്പെടാത്ത പി. ജയരാജനെ ഒഴിവാക്കുകയും ചെയ്തു.  

പിണറായി വിജയന്‍ കനിഞ്ഞാല്‍ മാത്രം കസേര എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് പാര്‍ട്ടിക്കാര്‍ അടക്കം പറയുന്നു. ഇടതുപക്ഷത്തിന് തുടര്‍ഭരണം നേടികൊടുത്ത ക്യാപ്റ്റന്‍ എന്ന ഖ്യാതി പിണറായി വിജയന്‍ നേടുമ്പോള്‍  വിഎസിന് തുടര്‍ഭരണം നഷ്ടമാക്കിയതാരാണെന്ന് ചോദ്യം അവശേഷിക്കുന്നു.  2011ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന് തുടര്‍ഭരണം നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയില്‍ എന്ന അവസ്ഥയിലായിരുന്നു. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് ഇടതു മുന്നണിക്ക് കുറവുണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം കടുംവെട്ട് നടത്തി വിഎസിന് രണ്ടാം ഊഴം നിഷേധിച്ചത് പിണറായിയുടെ നേതൃത്വത്തിലായിരുന്നു. ഒന്നര ദശാബ്ദത്തോളം പാര്‍ട്ടിയെ സെക്രട്ടറി സ്ഥാനത്തിരുന്ന് പിണറായി അടക്കി ഭരിച്ചു, പിന്നിട് അഞ്ചു വര്‍ഷം ഭരണവും പാര്‍ട്ടിയും കൈപ്പിടിയിലാക്കി, ഇനിയുള്ള നാളുകളില്‍ പാര്‍ട്ടിയില്‍ എത്രപേരുടെ തല ഉരുളുമെന്നും, ആരൊക്കെ കറിവേപ്പിലയാകുമെന്നും കണ്ടറിയണം.  പിണറായിയുടെ സര്‍വാധിപത്യം തുടരുമ്പോള്‍ പാടിപുകഴ്‌ത്തലുകാരും, മുതലാളിത്ത ശക്തികളും പാര്‍ട്ടിയില്‍ കാര്യക്കാരായി തുടരും എന്നതാണ് യാഥാര്‍ത്ഥ്യം. ഇനി ക്യാപ്റ്റനും, വിനീത വിധേയരായ കളിക്കാരും മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.