കോയമ്പത്തൂര്‍: കന്നിയങ്കത്തില്‍ ബിജെപിയുടെ വനതി ശ്രീനിവാസനു മുന്നില്‍ അടിയറവ് പറഞ്ഞ് തമിഴ് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനുമായ കമല്ഹാസന്.
കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ വോട്ടെണ്ണിത്തുടങ്ങിയതു മുതല്‍ മുന്നിലായിരുന്ന കമല്ഹാസന് അവസാന ലാപ്പിലാണ് നേരിയ ഭൂരിപക്ഷം നല്കി വനതി ശ്രീനിവാസന് മുന്നില്‍ തോറ്റത്. വെറും 1,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വനതി ശ്രീനിവാസന് ജയിച്ചു കയറിയത്. കടുത്ത മത്സരത്തില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മയൂര ജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 140 സീറ്റുകളില്‍ മത്സരിച്ച കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റില്‍ പോലും വിജയം നേടാനായില്ല.
ഇതോടെ തമിഴ്നാട് നിയമസഭയില്‍ അക്കൗണ്ട് തുറക്കാമെന്ന കമലിന്റെ മോഹം പൊലിഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം വന്‍നേട്ടമാണ് ഇക്കുറിയുണ്ടായത്. കമല്ഹാസന് മുകളില്‍ വിജയം നേടിയത് മാത്രമല്ല, തമിഴ്നാട് നിയമസഭയിലേക്ക് ഇക്കുറി ബിജെപി നാല് സീറ്റുകള്‍ നേടി. ഒരിടത്ത് ബിജെപി മുന്നിട്ട് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: