തിരുവനന്തപുരം: നിയമസഭ അംഗങ്ങളായിരുന്ന മൂന്നു പേരുടെ മക്കളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസ് , കെ എം മാണിയുടെ മകളുടെ ഭര്‍ത്താവ് എം പി ജോസഫ്, കെ മുഹമ്മദാലിയുടെ കന്റെ ഭാര്യ ഷെന്ന നിഷാദ് എന്നിവരാണവര്‍.
ഒന്നിച്ചു പോരിനിറങ്ങിയ പിണറായി വിജയന് ധര്‍മ്മടത്തും മരുമകന് മുഹമ്മദ് റിയാസ് ബേപ്പൂരിലും ജയിച്ച് ചരിത്രത്തിലാദ്യമായി സഭയിലെത്തുന്ന അമ്മായി അച്ഛനും മരുമകനും ആയി. പിണറായി ആറാം തവണ സഭയിലെത്തുമ്പോള്‍ റിയാസിന്റേത് കന്നി ജയം.
കെ എം മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം പി ജോസഫ് തൃക്കരിപ്പൂരില്‍ യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു . സിപിഎം സ്ഥാനാര്‍ത്ഥി രാജഗോപാലിനോട് തോറ്റു.
ആറുതവണ ആലുവയെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവ് മുഹമ്മദലിയുടെ മകന്റെ ഭാര്യ ഷെന്ന നിഷാദ് ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും തോറ്റു. സിറ്റിംഗ് എംഎല്‍എ അന്‍വര്‍ സാദത്താണ് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: