ചേര്‍ത്തല: താലൂക്കില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷം. ചേര്‍ത്തല നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ അധികൃതര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നഗരസഭ 11, 15, 30, 34, 35 വാര്‍ഡുകളും പാണാവള്ളി പഞ്ചായത്ത് 15-ാം വാര്‍ഡും വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണാക്കി. പെരുമ്പളം പഞ്ചായത്ത് പൂര്‍ണമായി അടച്ചിരുന്നു. പെരുമ്പളം ദ്വീപില്‍ ഇന്നലെ 105 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 65 പേര്‍ക്ക് രോഗം സ്ഥരീകരിച്ചതായാണ് വിവരം.
നഗരത്തിലെ മുട്ടം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. രാവിലെ ഏഴ് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെയാണ് പ്രവര്‍ത്തന സമയം. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ പാഴ്സലായി നല്‍കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി. കണ്ടെയ്ന്മെന്റ് സോണിലേക്കുള്ള ഗതാഗതം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മേഖലയിലുള്ളവര്‍ പുറത്ത് പോകുന്നതിനും പുറത്ത് നിന്നുള്ളവര്‍ ഇവിടേക്ക് പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: