തിരുവനന്തപുരം : നിയമസഭാ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ട് വടകരയില്‍ കെ.കെ. രമ മുന്നിട്ട് നില്‍ക്കുകയാണ്. തപാല്‍ വോട്ടുകളിലും,ഇഎവിഎം വോട്ടെണ്ണല്‍ ആരംഭിച്ചതിലും ആയിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.കെ. രമ മുന്നിട്ട് നില്‍ക്കുന്നത്.
യുഡിഎഫ് പിന്തുണയില്‍ ആര്‍എംപിക്ക് വേണ്ടി മത്സരിക്കുന്ന കെ.കെ. രമ ഇത് രണ്ടാം തവണയാണ് വടകരയില്‍ നിന്ന് ജനവിധി തേടുന്നത്. ഒരു തവണ പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. ഈ മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് രമ വടകരയില്‍ മുന്നേറുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ് രണ്ടാം സ്ഥാനത്തുള്ളത്.
വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും വടകരയില്‍ എണ്ണിത്തുടങ്ങിയിട്ടുണ്ട്. വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് വടകര നിയമസഭാമണ്ഡലം.
സംസ്ഥാനത്തെ കൗണ്ടിങ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്- 86, യുഡിഎഫ്- 51, എന്‍ഡിഎ- 03 എന്ന നിലയിലാണ്. പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുന്നുണ്ടെങ്കിലും ഫല സൂചനകള്‍ മാറി മറിയുകയാണ്. ബിജെപിയക്ക് മൂന്നിടത്ത് ലീഡ് ചെയ്യുന്നുണ്ട്. പാലക്കാട്, നേമം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോഴിക്കോട് നവ്യ ഹരിദാസ്, കാസര്‍കോഡ്- കെ. ശ്രീകാന്ത് എന്നിവരും ആദ്യം റൗണ്ടുകളില്‍ മുന്നിട്ട് നിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: