തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റത്തിലാണ്. 80 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്. എന്നാല്‍, എന്‍ഡിഎ മൂന്നാം സീറ്റിലും ലീഡിലാണ്. കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസാണ് ലീഡ് പിടിച്ചത്. അതേസമയം, പാലക്കാട്ടു ഇ. ശ്രീധരനും നേമത്തു കുമ്മനവും ലീഡ് ഉയര്‍ത്തുകയാണ്. ട്വന്റി ട്വന്റി ശക്തമയ മത്സരം കാഴ്ചവച്ച കുന്നത്തുനാട്ടില്‍ യു ഡി എഫ് ലീഡ് ചെയ്യുകയാണ്. അട്ടിമറി സാദ്ധ്യത സൂചിപ്പിച്ച് തിരൂരങ്ങാടിയില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുകയാണ്. തിരുവല്ലയില്‍ മാത്യു ടി തോമസ് പിന്നിലാണ്. നിലമ്പൂരില്‍ പി വി അന്‍വറും കണ്ണൂരില്‍ രാമചന്ദ്രന് കടന്നപ്പളളിയും മുന്നിലാണ്. തൃപ്പൂണിത്തുറയില്‍ തപാല്‍ വോട്ടില്‍ ലീഡ് ചെയ്ത കെ ബാബുവിനെ പിന്നിലാക്കി ഇപ്പോള്‍ എം സ്വരാജ് ലീഡ് ചെയ്യുകയാണ്. മൂവാറ്റുപുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്നാടന് ലീഡ് ചെയ്യുകയാണ്. ത്രികോണ പോരാട്ടം നടന്ന തൃശൂരില്‍ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പദ്മജയ്ക്കാണ് ലീഡ്. വണ്ടൂരില്‍ എ പി അനില്‍കുമാര്‍ മുന്നിട്ട് നില്‍ക്കുകയാണ്.
വിവിധ ജില്ലകളിലായി 633 ഹാളുകളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പതിവിനു വിരുദ്ധമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം ആരവമോ ആള്‍ക്കൂട്ടമോ ഇല്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായതിനാല്‍ ഫല പ്രഖ്യാപനം വൈകും. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു മുന്‍പ് ഫലം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: