Categories: India

ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം , പുതുച്ചേരി: വോട്ടെണ്ണല്‍ തുടങ്ങി

Published by

ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളായ ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 

ബംഗാളില്‍ മമത ബാനര്‍ജി, കേരളത്തില്‍ പിണറായി വിജയന്‍, തമിഴ്‌നാട്ടില്‍ പളനിസ്വാമി, അസമില്‍ സര്‍ബാനന്ദ് സോണോവാല്‍ എന്നീ മുഖ്യമന്ത്രിമാരുടെ ഭാഗധേയം ഇന്നറിയാം. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിന് മുമ്പേ നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലം പൊത്തിയിരുന്നു.

തപാല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ത്ത ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ അരമണിക്കൂറിന് ശേഷം ആരംഭിക്കും. ട്രെന്‍ഡുകള്‍ അറിയാന്‍ വീണ്ടും വൈകും. കൃത്യമായ ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവരാന്‍ രാത്രിയാകും.

ബംഗാളില്‍ കടുത്ത പോരാട്ടമാണ്. ഇവിടെ ബിജെപി ജയിക്കുമെന്ന് റിപ്പബ്ലിക് ടിവിയും മമതയുടെ തൃണമൂല്‍ ജയിക്കുമെന്ന് ഇന്ത്യടുഡേ ആക്‌സിസ് സര്‍വ്വേയും പ്രവചിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക