മലപ്പുറം: കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാകളക്ടര്‍. ഇവിടെ 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായി.
ഇവിടെ മൂന്നില്‍ ഒരാള്‍ക്ക് കോവിഡ് എന്ന നിലയിലേക്ക് കണക്കുകള്‍ എത്തിക്കൊണ്ടിരിക്കെ, അതീവ ഗുരുതരപ്രതിസന്ധിയാണ് രൂപം കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്ന 55 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലാണ്.
ചൊവ്വാഴ്ച മുതല്‍ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അവിടുത്തെ ഭരണസമിതി. ഇതുവരെ ജില്ലയില്‍ 673 പേര് കോവിഡ് ബാധിച്ച് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: