കൊല്ലം: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. 8.30 മുതല്‍ ഇവിഎം മെഷീനുകളുടെ കൗണ്ടിംഗ് ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ എട്ടരയോടെ അറിയാനാകും.
ഓരോ മണ്ഡലങ്ങളിലെയും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ശരാശരി അഞ്ച് ടേബിളുകള്‍ വരെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍വീസ് വോട്ടേഴ്സിന്റെ ഇടിപിബി (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്) സ്കാന്‍ ചെയ്യുന്നതിനായി ശരാശരി മൂന്ന് ടേബിളുകള്‍ വരെ സജ്ജീകരിച്ചിട്ടുണ്ട്. സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സെര്‍വര്‍, എആര്‍ഒ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഓരോ കൗണ്ടിംഗ് ടേബിളിലും ഉണ്ടാവും.
ഇവിഎം കൗണ്ടിങ്ങിനായി ഓരോ മണ്ഡലത്തിലും 17 മുതല്‍ 21 വരെ ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടിംഗ് ടേബിളിലും ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സെര്‍വര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാവും. ഒബ്സെര്‍വര്‍മാര്‍ക്ക് നേരിട്ട് നിരീക്ഷണം നടത്തുന്നതിനായി ഒരു പ്രത്യേക ടീം തന്നെ ഓരോ കൗണ്ടിംഗ് സെന്ററിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: