കോട്ടയം: കോവിഡ് വാക്സിന് വിതരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയും കൃത്രിമക്ഷാമം സൃഷ്ടടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെയും യുവമോര്‍ച്ചയുടെ ഗൃഹാങ്കണ പ്രതിഷേധം.
വീടിന് മുന്നില്‍ പ്രതിഷേധ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റ് വൈക്കം ശ്യാം, അരവിന്ദ് ശങ്കര്‍, രാജ്മോഹന്‍, ജില്ലാ സെക്രട്ടറി ശ്രീകുമാര്‍, വിഷ്ണു ഗോപിദാസ്, വിഷ്ണു ബാബുരാജ്, അമല്‍ മാന്നാര്‍, ജില്ലാ ട്രഷറര്‍ സബിന്‍ കുറിച്ചി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: