Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ കൊറോണ വൈറസിനെ വ്യത്യസ്തമായി സമീപിക്കുന്ന മൂന്ന് തരക്കാര്‍ ഉണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം- ഇതില്‍ നിങ്ങള്‍ ഏത് തരത്തില്‍പ്പെടും?

മൂന്ന് വ്യത്യസ്ത മാനസികാവസ്ഥയിലുള്ളവരെ തിരിച്ചറിഞ്ഞ് കൃത്യമായി കൈകാര്യം ചെയ്യണമെന്ന നിര്‍ദേശം കേന്ദ്രആരോഗ്യമന്ത്രാലയം ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഗ്രാമീണമേഖലയിലുള്ള ഡോക്ടര്‍മാരെ കൃത്യമായ രീതിയില്‍ കൊറോണ വൈറസിനെ സമീപിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുന്നതിന് പരിശീപ്പിക്കുകയാണ് കേന്ദ്രആരോഗ്യമന്ത്രാലയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 03:54 pm IST
in India

ന്യൂദല്‍ഹി: കൊറോണ വൈറസ് സംബന്ധിച്ച വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട് നോക്കിയാല്‍ ഇന്ത്യയിലെ ജനങ്ങളെ മൂന്നായി തിരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാളാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ യോഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

1. കൊറോണ വൈറസ് എന്നത് വെറും വ്യാജഭീഷണിയാണെന്നും മാസ്‌ക് ധരിക്കേണ്ടെന്നും പ്രൊട്ടോക്കോളുകള്‍ പാലിക്കേണ്ടതില്ലെന്നും ചിന്തിക്കുന്നവരാണ് ആദ്യത്തെ കൂട്ടര്‍.

2. ഒരു കാരണവുമില്ലാതെ കൊറോണ വൈറസിനെ ഭയപ്പെടുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. ഇവര്‍ ഇത് സംബന്ധിച്ച് കിട്ടാവുന്ന എല്ലാ  ഉപകരണങ്ങളും വാങ്ങിക്കൂട്ടിക്കൊണ്ടേയിരിക്കും. (ഇക്കൂട്ടര്‍ മാസ്കുകള്‍, സാനിറ്റൈസറുകള്‍, പള്‍സ് ഓക്സിമീറ്റര്‍ എന്നിവ വാങ്ങിക്കൂട്ടും)

3. മൂന്നാമത്തെ കൂട്ടര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും കൊവിഡ് 19 സംബന്ധിച്ച് ആവശ്യമായ പെരുമാറ്റരീതികള്‍ പിന്തുടരുകയും ചെയ്യും. ഇവരാണ് ശരിയായ സമീപനമുള്ളവര്‍.  

ഈ മൂന്ന് വ്യത്യസ്ത മാനസികാവസ്ഥയിലുള്ളവരെ തിരിച്ചറിഞ്ഞ് കൃത്യമായി കൈകാര്യം ചെയ്യണമെന്ന നിര്‍ദേശം കേന്ദ്രആരോഗ്യമന്ത്രാലയം ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ഗ്രാമീണമേഖലയിലുള്ള ഡോക്ടര്‍മാരെ കൃത്യമായ രീതിയില്‍ കൊറോണ വൈറസിനെ സമീപിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുന്നതിന് പരിശീപ്പിക്കുകയാണ് കേന്ദ്രആരോഗ്യമന്ത്രാലയം. ഇതിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എഐഐഎംഎസ്) സഹായം തേടിയിരിക്കുകയാണ്. ഗ്രാമങ്ങളിലുള്ള ഡോക്ടര്‍മാര്‍ക്ക് എങ്ങിനെ രോഗത്തെയും രോഗികളെയും കൈകാര്യം ചെയ്യണമെന്ന് കൃത്യമായി ധാരണയുണ്ടാവാന്‍ സാധ്യത കുറവാണെന്ന് എഐഐഎംഎസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതെപ്പോള്‍ എന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശ്വാസതടസ്സം ഉണ്ടാകാത്ത സാഹചര്യമെങ്കില്‍ കുട്ടികളെ ഉള്‍പ്പെടെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ഇത്തരം കേസുകളില്‍ വിടുകളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞാല്‍ മതിയാകും. ഈ ദിവസങ്ങളില്‍ പനിയ്‌ക്കും ചുമയ്‌ക്കും വേണ്ട മരുന്ന് കഴിച്ചാല്‍ മതിയാകും. അഞ്ച് ദിവസം മരുന്ന് കഴിച്ചിട്ടും ചുമ നില്‍ക്കുന്നില്ലെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്റ്റിറോയ്ഡുകള്‍ കഴിച്ച് തുടങ്ങാം.

ഉയരുന്ന കോവിഡ് അതിവ്യാപനത്തെ തടയാന്‍ കഴിയാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എത്തുന്നത്. ഇത് രോഗികള്‍ക്കും കൃത്യമായി രോഗത്തെ സമീപിക്കാനുള്ള വഴികാട്ടിയാകും. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളാകട്ടെ ഉല്‍പാദനം കൂട്ടാനും എല്ലാവരേയും വാക്‌സിനെടുപ്പിക്കാനുമുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തുകയുമാണ്.

Tags: doctorസര്‍ക്കാര്‍modi governmentcovidആരോഗ്യ പ്രവര്‍ത്തകര്‍ആരോഗ്യ മന്ത്രാലയംcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.