ഷൊര്‍ണൂര്‍: 22 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായതോടെ ഷൊര്‍ണൂര്‍ നഗരസഭ അടച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. രാവിലെ പത്ത് മണിയോടെ തന്നെ പോലീസും, നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ടൗണിലെ അവശ്യവസ്തു വില്പ്പനശാലകളല്ലാത്തവയെല്ലാം അടപ്പിച്ചു. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ഇതേനില തുടരുമെന്ന് നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.കൃഷ്ണകുമാര്‍ പറഞ്ഞു.
നഗരസഭയിലെ വാര്‍ഡ് 2 – കണയം ഈസ്റ്റ്, 4 -കുളപ്പുള്ളി യുപി.സ്കൂള്‍, 6 എസ്എന്‍ കോളേജ്, 7 പറക്കുട്ടിക്കാവ്, 10 കാരക്കാട്, 11 തത്തംകോട്, 12 ചൂടു വാലത്തൂര്‍ സൗത്ത്, 13 ചൂടു വാലത്തൂര്‍, 14 ആരിയഞ്ചിറ യു.പി.സ്കൂള്‍, 16 മുനിസിപ്പല്‍ ഓഫീസ്, 17 ഷൊര്‍ണൂര്‍ ടൗണ്‍, 19 റെയില്‍വെ ജംഗ്ഷന്, 20 ടൗണ്‍ വെസ്റ്റ്, 21 ആന്തൂര്‍കുന്ന്, 24 മുണ്ടായ സൗത്ത്, 25 മുണ്ടായ നോര്‍ത്ത്, 27 പരുത്തിപ്ര വെസ്റ്റ്, 28 പരുത്തിപ്ര ഈസ്റ്റ്, 29 മഞ്ഞക്കാട്, 30 ഗവ: ഹോസ്പിറ്റല്‍, 31 അന്തിമഹാകാളന്‍ കാവ്, 32 ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ 22 വാര്‍ഡുകളാണ് തീവ്രബാധിത മേഖലകളാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: