പാലക്കാട്: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കാംകോ ഉത്പാദിപ്പിച്ച 546 പവര്‍ടില്ലറുകളുമായി ദക്ഷിണ റെയില്‍വെയുടെ 21 വാഗണുകള്‍ പാലക്കാടുനിന്നും ആസാമിലേക്ക് യാത്രയായി.
10 മണിക്കൂര്‍ കൊണ്ടാണ് ഇവ കയറ്റിയത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് ഓട്ടോമൊബൈല്‍ കാരിയറുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഗണുകളില്‍ ഇവ കയറ്റിയയക്കുന്നത്. ഇതുവഴി 20,22,722 രൂപ റെയില്‍വെക്ക് വരുമാനം ലഭിച്ചു.
ദക്ഷിണ റെയില്‍വെ മാനേജര്‍ ത്രിലോക് കോത്താരി ഇവ പരിപൂര്‍ണമായും പരിശോധിച്ചു. തുടര്‍ന്ന് ഗുഗ്‌സ് ഷെഡിന്റെ സൗകര്യങ്ങളെക്കുറിച്ച് കാംകോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കാംകോ കഞ്ചിക്കോട് ഡപ്യു. മാനേജര്‍ എം. സുനില്‍ ചന്ദ്രമോഹനും ചര്‍ച്ചയില്‍ പങ്കെടുത്തു.
കഴിഞ്ഞവര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പാലക്കാട് ജങ്ഷനില്‍നിന്നും 1887 ടില്ലറുകളാണ് കൊണ്ടുപോയത്. കാംകോ ടില്ലറുകള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ മികച്ച ആവശ്യകതയാണുള്ളത്. റോഡ് മാര്‍ഗം ഇവ കൊണ്ടുപോകുമ്പോള്‍ ചെലവ് വര്‍ധിക്കുന്നുവെന്നു മാത്രമല്ല, ദിവസങ്ങളേറെ എടുക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: