ബാഴ്സലോണ: ലാ ലിഗയില്‍ തലപ്പത്തേക്ക് ഉയരാന്‍ ലഭിച്ച അവസരം മെസിയുടെ ബാഴ്സ പാഴാക്കി. നിര്‍ണായക മത്സരത്തില്‍ ഗ്രാനഡയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റതാണ് ബാഴ്സയ്ക്ക്്് തിരിച്ചടിയായത്. വിജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് എത്താനാകുമായിരുന്നു.
ഈ തോല്‍വിയോടെ ബാഴ്സ് മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ ഏഴുപത്തിയൊന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ബാഴ്സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിനും മുപ്പത്തിമൂന്ന് മത്സരങ്ങള്‍ ഉണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബാഴ്സയെക്കാള്‍ മുന്നിലായ അവര്‍ രണ്ടാം സ്ഥാനത്താണ്. മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ എഴുപത്തിമൂന്ന് പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ ക്യാപ്റ്റന്‍ ലയണല്‍ മെസി ബാഴ്സയെ മുന്നിലെത്തിച്ചു. ഇരുപത്തിമൂന്നാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ബാഴ്സ 1- 0 ന് മുന്നില്‍. രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ഗ്രാനഡ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കി. അറുപത്തിമൂന്നാം മിനിറ്റില്‍ മാച്ചിസ് ബാഴ്സയുടെ വല കുലുക്കിയതോടെ ഗ്രാനഡ ബാഴ്സയ്ക്ക് ഒപ്പമെത്തി (1-1). പതിനാറ് മിനിറ്റുകള്‍ക്ക് ശേഷം ജോര്‍ഗെ മോലിന രണ്ടാം ഗോളും കുറിച്ച് ഗ്രാനഡയ്ക്ക് വിജയം സമ്മാനിച്ചു. രണ്ടാഴ്ച മുമ്പ് നടക്കേണ്ട മത്സരമാണിത്. ബാഴ്സ്ക്ക് കോപ്പ ഡെല്‍ റേയുടെ ഫൈനല്‍ കളിക്കുന്നതിനുവേണ്ടിയാണ് ഈ മത്സരം മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: