തൃശൂര്‍: കോര്പറേഷന് വൈദ്യുതി വിഭാഗത്തില്‍ കൊവിഡ് വ്യാപനം. ഉദ്യോഗസ്ഥരും ജീവനക്കാരുമുള്‍പ്പെടെ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുമായി സമ്പര്ക്കത്തിലൂള്ള നിരവധി പേര് നിരീക്ഷണത്തില്‍ പോയതോടെ വൈദ്യുതി വിഭാഗത്തിന്റെ പ്രവര്‍ത്തനം ഏറെക്കുറെ സ്തംഭനാവസ്ഥയിലായി. ക്വാറന്റൈലിലുള്ളവരില് എഞ്ചിനീയര്‍മാരും ലൈന്മാന്മാരും ഉള്‍പ്പെടുന്നതിനാല്‍ കോര്പ്പറേഷന് പരിധിയിലെ വൈദ്യുതി കണക്ഷന് നല്‍കുന്നതുള്‍പ്പെടെയുള്ള ബന്ധപ്പെട്ട ജോലികള്‍ തടസപ്പെട്ടു.
വിവിധ ഡിവിഷനുകളിലെ തെരുവു വിളക്കുകള്‍ സ്ഥാപിക്കല്‍, മറ്റു അറ്റകുറ്റപ്പണികള്‍ എന്നിവയും നടന്നില്ല. 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വിഭാഗത്തിലെ ക്യാഷ് കൗണ്ടറുകള്‍ അടച്ചു. മെയ് അഞ്ച് വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി വൈദ്യുതി ചാര്‍ജ് അടക്കണം. രേലറീിഹശില.ശി, രേലറ.ശി എന്നീ സൈറ്റുകളിലൂടെയാണ് പണം അടക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: