വടക്കാഞ്ചേരി: ശരിക്കും വേറിട്ടൊരു അനുഭവമായിരുന്നു. അനാവശ്യമായി കൂട്ടുകാരോട് മിണ്ടാതെ സാമൂഹ്യ അകലം പാലിച്ചും മാസ്കും കയ്യുറകളും ധരിച്ചും സാനിറ്റൈസര്‍ ഇടക്കിടെ ഉപയോഗിച്ചും പരീക്ഷയെഴുതിയ ദിനങ്ങള്‍ മറക്കാനാകില്ല. അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ അത്താണി ജെഎംജെ സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയും വരവൂര്‍ സ്വദേശിനിയുമായ സംവൃത സുനിലിന്റെ വാക്കുകള്‍.
മഹാമാരിയുടെ കാലത്ത് പകച്ച് നില്‍ക്കാതെ മികച്ച രീതിയില്‍ പരീക്ഷയെഴുതി പൂര്‍ത്തിയാക്കിയതിന്റെ ആഹ്ളാദത്തിലാണ് കുട്ടികള്‍. കൊവിഡ് കാലത്തെ എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഏറെ കരുതലും നിറഞ്ഞതായിരുന്നു. കനത്ത സുരക്ഷയോടെ നടന്നു വന്നിരുന്ന പരീക്ഷക്ക് ഇന്നലെ നടന്ന മലയാളം രണ്ടാം പേപ്പറോടെയായിരുന്നു സമാപനം.
മഹാമാരിയുടെ വ്യാപനസാഹചര്യത്തിലും അധ്യാപകരും മറ്റും ചേര്‍ന്ന് സ്വീകരിച്ച മുന്‍കരുതലുകളും ചെറുതല്ല. മാസ്കും കയ്യുറകളും അണുനശീകരണവുമൊക്കെ നടത്തിയുള്ള ഈ പരീക്ഷാക്കാലം തീര്‍ത്തും വേറിട്ടതായി.
പരീക്ഷക്കെത്തുന്നതിന് മുന്‍പും ശേഷവും സന്തോഷം പങ്കുവെക്കുന്നതിനും സംശയനിവാരണത്തിനായുമൊക്കെയായി പതിവായിരുന്ന കൂട്ടം ചേരലുമൊക്കെ ഇത്തവണ കുട്ടികളും വേണ്ടെന്ന് വച്ചു. ഉയര്‍ന്ന മാര്‍ക്കിനേക്കാള്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി അധ്യാപകരും രക്ഷിതാക്കളും കരുതലൊരുക്കിയതോടെ ഈ പരീക്ഷാക്കാലം അതിജീവനത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: