പള്ളുരുത്തി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിദേശമദ്യശാലകള്‍ക്കും ബാറുകള്‍ക്കും പൂട്ടു വീണതോടെ പെരുമ്പടപ്പില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിനു മുന്നില്‍ കള്ള് വാങ്ങാന്‍ തിക്കും തിരക്കും. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്ക്കുമ്പോള് തന്നെ കണ്ടൈന്‍മെന്റ് സോണില്‍ പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പിനു മുന്നിലെ തിരക്ക് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.
മട്ടാഞ്ചേരി റേയ്ഞ്ചിലെ അടച്ചു പൂട്ടിപ്പോയ 26 ഷാപ്പുകളില്‍ പെരുമ്പടപ്പിലെ ഷാപ്പിനു മാത്രമാണ് കഴിഞ്ഞ ഒരു മാസം മുമ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഷാപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന 22 സ്ഥലങ്ങളും വിറ്റുപോയതോടെ ബാക്കി മൂന്നു ഷാപ്പുകള്‍ കൂടി പ്രവര്‍ത്തന അനുമതിക്കായി കാത്തു നില്‍ക്കുന്നുണ്ട്. തുറന്നു പ്രവര്‍ത്തിക്കുന്ന പെരുമ്പടപ്പ് ഷാപ്പില് 200 ലിറ്റര്‍ കള്ള് വില്‍ക്കുന്നതിനാണ് അനുവാദമുള്ളത്. പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഷാപ്പില് ഇരുത്തി മദ്യം വിളമ്പാന്‍ നിയന്ത്രണമുണ്ട്.
ആവശ്യക്കാര്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ കള്ള് പാത്രങ്ങളിലും, കുപ്പികളിലും നല്കി വരികയാണിവിടെ.ഇന്നലെ രാവിലെ മുതല്‍ ഷാപ്പിനു മുന്നില്‍ കള്ള് വാങ്ങാന്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. ആദ്യ റൗണ്ട്കള്ള് വിറ്റുപോയതോടെ ഒരു മണിക്കൂറിനു ശേഷം വീണ്ടും കള്ള് എത്തിച്ചു നല്‍കിയാണ് കരാറുകാര്‍ തങ്ങളുടെ ഇടപാടുകാരെ തൃപ്തരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: