മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെറ്റിലച്ചോല വനവാസി കോളനിയിലെ കൃഷി വനംവകുപ്പ് നശിപ്പിച്ചത് അന്വേഷിക്കുമെന്ന് സബ് കളക്ടര്‍ അര്ജുന് പാണ്ഡ്യന് പറഞ്ഞു. വെറ്റില ചോലയിലെ എഴുപതോളം വനവാസി കുടുംബങ്ങളുടെ എസ്ആര്‍ടി പട്ടയപ്രകാരം ലഭിച്ച 100 ഏക്കറോളം ഭൂമിയിലെ കവുങ്ങ്, തെങ്ങ്, മാവ് എന്നിവയാണ് വനംവകുപ്പ് നശിപ്പിച്ചത്.
ഊരുമൂപ്പനേയോ, എസ്ടി പ്രമോട്ടറെയോ, വനംവികസന സമിതി (വിഎസ്എസ്) യെയോ അറിയിക്കാതെയായിരുന്നു കൃഷി നശിപ്പിച്ചത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഭൂമിയിലാണ് കൃഷിചെയ്തുവരുന്നത്. എന്ത് പ്രകോപനത്തിന്മേലാണ് വനംവകുപ്പ് കൃഷി നശിപ്പിച്ചതെന്ന് അറിയില്ലെന്നായിരുന്നു ഇവര്‍ പറയുന്നത്. ശെല്വന്, തങ്ക, സതീശന് എന്നിവരുടെ 500 ഓളം വരുന്ന തെങ്ങ്, കവുങ്ങ്, മാവ് എന്നിവയാണ് നശിപ്പിക്കപ്പെട്ടത്. വര്‍ഷങ്ങളായി ഈ ഭൂമിയില്‍ കൃഷിചെയ്താണ് അവര്‍ കുടുംബം പോറ്റുന്നതെന്ന് ടിഇ ഒ.കെ. ഗിരിജ ജന്മഭൂമിയോട് പറഞ്ഞു.
ഊരുകൂട്ടമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ ചര്‍ച്ച ചെയ്യാതെയാണ് കൃഷി നശിപ്പിച്ചത്. അതിനാല്‍ ഇത് വെട്ടിനശിപ്പിച്ചവര്ക്കെതിരെ നടപടിയെടുക്കമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: